Monday, 12 August 2013

ആൻഡ്രൊയിഡ് മൊബൈലിൽ മലയാളം എഴുതാം....!!!

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വിവരങ്ങളും പിന്തുടരുക....

ICE CREAME SANDWITCH, JELLY BEAN OS കളില്‍ ഇത് പ്രവര്‍ത്തിക്കും, SONY യുടെ ICE CREAME SANDWITCH ഫോണുകളില്‍ റൂട്ടിംഗ് ആവശ്യമായി വന്നേക്കാം ....  SONY യുടെ JELLY BEAN ഈ രീതി പ്രാവര്ത്തികമാണ്....
------------------------------------------------------------------------------------------------------------------
1)
ഗൂഗിള്‍ പ്ലേയില്‍ ലോഗിന്‍ ചെയ്തു "VARAMOZHI Transliteration" എന്ന ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക....

 2)
ഫോണ്‍ സെറ്റിംഗ്സ് എടുത്ത ശേഷം അതില്‍ "Language & Input" എന്ന ഓപ്ഷന്‍ തുറക്കുക...
3)
KEYBOARDS & INPUT METHODS എന്ന വിഭാഗത്തില്‍ വരമൊഴി എന്നാ ഒരെണ്ണം കാണാം അത് ടിക്ക് ചെയ്യുക.  ഉടനെ ചിത്രത്തില്‍ കാണുന്ന പോലെ ഒരു പോപ്പപ്പ് വരും അതിനു ഓക്കേ കൊടുക്കുക




 ******ടെച്ച് സ്ക്രീന്‍ മാത്രം ഉള്ളവര്‍ ഇനിയുള്ള നാലാമത്തെ ഒരു സ്റ്റെപ്പ് ഒഴിവാക്കാം... "qwerty" ഫോണ്‍ ഉള്ളവര്‍ മാത്രം ഈ സ്റ്റെപ്പ് നടപ്പിലാക്കിയാല്‍ മതിയാകും*****
4)
ശേഷം KEYBOARDS & INPUT METHODS  ആദ്യത്തെ ഓപ്ഷന്‍ "DEFAULT KEYBOARD" എന്ന് കാണാം അത് ഓപ്പണ്‍ ചെയ്യുക... വരമൊഴി ടിക്ക് ചെയ്യുക...

******സെലക്ട്‌ ആയതിന്റെ പച്ച മാര്‍ക്ക് ഉറപ്പുവരുത്തി ബാക്ക് ബട്ടണ്‍ ഉപയോഗിച്ച് തിരിച്ചു ഹോം സ്ക്രീനില്‍ വരിക.******


*****സ്റ്റെപ്പ് 4 പിന്തുടന്നവര്‍ക്ക് സ്റ്റെപ്പ് 5,6 എന്നിവ ഒഴിവാക്കാവുന്നതാണ്*****
5)
ഇനി നിങ്ങള്ക്ക് ടൈപ്പ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ തുറക്കുക..... (SMS, facebook, twitter) അങ്ങനെ എവിടെ ആയാലും...
മെസ്സേജ് എഴുതുന്ന സ്ഥലത്ത് ടച്ച്‌ ചെയ്യുക, ഇപ്പോള്‍ നിങ്ങള്‍ക്ക് ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ ഒരു കീ ബോര്‍ഡിന്റെ ചിത്രം കാണാം. അതില്‍ "CHOOSE INPUT METHOD"  എന്ന് എഴുതിയ ഒപ്പ്ഷന്‍ സെലക്ട്‌ ചെയ്യുക. ("QWERTY KEY" ഉള്ള ഫോണില്‍ ON SCREEN KEY BOARD ഓണ്‍ ചെയ്താലേ ഇത് കാണിക്കൂ)


 6)
തുടര്‍ന്ന് വരുന്ന പോപ്പപ്പില്‍ സ്റ്റെപ്പ് നാലില്‍ കണ്ട പോലെ ഒപ്ഷന്‍ കാണാം അതില്‍ വരമൊഴി സെലക്ട്‌ ചെയ്യുക.

 7)ഇനി നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ളപോലെ മലയാളം ടൈപ്പ് ചെയ്യാം  (SMS, facebook, twitter) അങ്ങനെ നിങ്ങളുടെ ഫോണില്‍ എവിടെയും...
മലയാളത്തില്‍ എഴുതാനുള്ളത് ചിത്രത്തില്‍ കാണുന്ന പോലെ ഇംഗ്ലീഷ് അക്ഷരത്തില്‍ എഴുതുക കീ ബോര്‍ഡിന് തൊട്ടുമുകളില്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഇംഗ്ലീഷ് അക്ഷരങ്ങളുടെ ലിപ്യന്തരം തെളിഞ്ഞു വരും അതില്‍ ടച്ച്‌ ചെയ്‌താല്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാറി മലയാളം അക്ഷരങ്ങള്‍ ആകും.





ഇംഗ്ലീഷ് ടൈപ്പ് ചെയ്യേണ്ടി വരുമ്പോള്‍ എളുപ്പത്തില്‍ നേരെത്തെ പറഞ്ഞ (STEP 4,6) "CHOOSE INPUT METHOD" മെനുവില്‍ നിന്ന് തിരിച്ചു കമ്പനി കീ ബോര്‍ഡ്‌ സെലക്ട്‌ ചെയ്‌താല്‍ മതിയാകും....


 വായിച്ചതിനു നന്ദി.....
ജുഗുനു അലവില്‍.






No comments:

Post a Comment