Tuesday, 2 June 2015

ഇനി ഒരൊറ്റ ഇന്ത്യ !!!


ഇന്ത്യന്‍ ടെലിഫോണ്‍ വിപണിയിലെ നാഴികക്കല്ലാവാനിരിക്കുന്ന "ദേശീയ നമ്പര്‍ സ്വാതന്ത്ര്യം" ജൂലായില്‍ നിലവില്‍ വരും. ഇത് നിലവില്‍ വന്നാല്‍ രാജ്യത്തിന്‍റെ ഏതു ഭാഗത്തേക്കും ഏത് സേവനദാദാവിലേക്കും നമ്പര്‍ മാറാതെ എളുപ്പം മാറാന്‍ സാധിക്കും. മുന്പ് ഇത് സംസ്ഥാന അടിസ്ഥാനത്തിലോ ടെലികോം സര്‍ക്കിള്‍ അടിസ്ഥാനത്തിലോ മാത്രമായിരുന്നു. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അദ്ദേഹത്തിന്‍റെ ട്വീടില്‍ ഈ നാഴികക്കല്ലായ മാറ്റത്തെ ഉറപ്പിക്കുന്നു. ട്രായ്യുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച് കഴിഞ്ഞ നവംബറില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു "ദേശീയ നമ്പര്‍ പോര്‍ട്ടബിലിറ്റി" എന്നാല്‍ സങ്കേതിക സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതില്‍ വന്ന കാലതാമസത്തെ തുടര്‍ന്ന്‍ ആറുമാസത്തെ സമയം കൂടി അനുവദിക്കുകയായിരുന്നു. ഇതിനോടകം തന്നെ പൂജ്യം ചേര്‍ക്കാതെ ഇന്ത്യയില്‍ എവിടേക്കും മൊബൈലില്‍ നിന്ന് വിളിക്കാന്‍ സാധിക്കുന്ന സംവിധാനത്തിലേക്ക് സങ്കേതിക സംവിധാനങ്ങള്‍ പരിഷ്കരിച്ചു കഴിഞ്ഞു. ഇനി ഔദ്യോദിക പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബാക്കി. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്ത്യയില്‍ കൊണ്ടുവന്ന വിപ്ലവം പോലെ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും "ദേശീയ നമ്പര്‍ പോര്‍ട്ടബിലിറ്റിയും" എന്ന് കരുതുക തന്നെ ചെയ്യാം. ഇതിന്‍റെ ഭാഗമായിട്ടാവണം ജൂലയ് 15 മുതല്‍ റോമിംഗ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

No comments:

Post a Comment