Friday, 15 May 2015

എയർസെൽ വീണ്ടും കേരളത്തിൽ

നാളുകള്‍ക്കുശേഷം എയര്‍സെല്‍ സിഗ്നലുകള്‍ വീണ്ടും കേരളക്കരയില്‍ !!!
തമിഴ്നാട്ടിലെ ഒന്നാം നിര ടെലികോം സേവനദാദാക്കളായ എയര്‍സെല്‍ 2012 അവസാനത്തോടെ അപ്രതീക്ഷിതമായാണ് കേരളത്തില്‍നിന്നും സേവനം അവസാനിപ്പിച്ചു പിന്‍വാങ്ങുന്നത്. ഉഭഭോക്താവിന്റെ പരാതികള്‍ ഒട്ടും പരിഗണിക്കാതെയാണ് എയര്‍സെല്‍ സേവനം അവസാനിപ്പിച്ചത്, ഉഭഭോക്താവിന് പോര്‍ട്ട്‌ ചെയ്യാനുള്ള അവസരം പോലും നിഷേധിച്ച ഈ കമ്പനിയുടെ തിരിച്ചുവരവ് മലയാളികള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയാം. എന്തായാലും എയർസെൽ കേരളത്തിൽ വീണ്ടും സേവനമാരഭിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തും പാലക്കാടുമാണ് 2G, 3G സേവനം ആരംഭിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ തന്നെ കേരളം മുഴുവന്‍ സേവനം വ്യാപിപ്പിക്കുമെന്നാണ് ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഡാറ്റാ സേവനങ്ങളിലൂടെ ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്നതായിരിക്കും ലക്‌ഷ്യം. എന്തായാലും  മികച്ച ഇന്‍റര്‍നെറ്റ്  ആനുകൂല്യങ്ങളുമായാണു തുടക്കം.
Aircel വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഡാറ്റാ താരീഫ്.
  
      എന്നാല്‍ 2010 ല്‍ എയര്‍സെല്‍ സ്വന്തമാക്കിയ 3ജി ലൈസന്‍സ് പ്രകാരം 5 വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയ അളവില്‍ ലഭ്യമാക്കേണ്ട സേവനം പോലും ലഭ്യമാക്കാത്തത്തിന്‍റെ പേരില്‍ ട്രായ്  നിയമനടപടികള്‍ സ്വീകരിക്കാതിരിക്കാനും ലൈസന്‍സിന് മുടക്കിയത് കൂടാതെ പിഴ നടപടികള്‍ കൂടി ഉണ്ടാകാതിരിക്കാനുള്ള "കണ്ണില്‍ പൊടിയിടല്‍ " മാത്രമാണോ ഇതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.



No comments:

Post a Comment