ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഏറെ വിപ്ലവങ്ങള്‍ സൃഷ്ട്ടിച്ച ഒരു കമ്പനിയാണ് മൈക്രോമാക്സ്, എന്നാല്‍ വിവിധ ചൈനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ യുവാക്കളെ ഹരം കൊള്ളിക്കുന്ന മോഡലുകള്‍ ഓണ്‍ലൈന്‍ വഴി വിപണിയിലെത്തിച്ച് മൈക്രോമാക്സിന് വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാവണം അത്തരം വിപണിയിലെ സാധ്യത മനസ്സിലാക്കി "യു" - "YU" എന്ന സഹോദര സ്ഥാപനത്തെ കുറിച്ച് മൈക്രോമാക്സ് ആലോചിച്ചത്. YU- Yureka എന്ന ആദ്യത്തെ മൊബൈല്‍ വിപണി കീഴടക്കുന്നതിനു മൈക്രോമാക്സ് പ്രയോഗിച്ച കച്ചവട തന്ത്രങ്ങള്‍ ഫലിച്ചു എന്ന് തന്നെ വേണം കരുതാന്‍, ജനുവരിയില്‍ വില്‍പനയ്ക്കെത്തിയ യുറേക്ക എന്ന ആദ്യ ഫോണ്‍ സ്വന്തമാക്കാന്‍ ആമസോണ്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് റജ്ജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നത്. മാസങ്ങള്‍ക്കിപ്പുറം "യുഫോറിയ" എന്ന രണ്ടാമന്‍റെ വരവും അത്രതന്നെ ആഘോഷമാക്കാന്‍ കമ്പനിക്ക് സാധിച്ചു. രണ്ടു മാസം മുന്‍പേ ആരംഭിച്ച പേരിടല്‍ മത്സരം മുതല്‍ ഫോണിന്‍റെ തീം നിര്‍മ്മാണം വരെ പല ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് പരമാവധി ഉഭഭോക്തൃ പങ്കാളിത്തം ഉറപ്പുവരുത്തിയായിരുന്നു യു വിന്‍റെ രണ്ടാമന്‍ പുറത്തിറങ്ങിയത്. ഒപ്പം യു എന്ന ബ്രാന്‍ഡിനു കീഴില്‍ മറ്റു രണ്ടു ആരോഗ്യ-വ്യായാമ സാങ്കേതിക ഉല്‍പന്നം കൂടി വിപണിയിലെത്തിച്ചു യു. "യുറേക്ക" എന്ന ആദ്യ മോഡല്‍ ചൈനഫോണായ കൂള്‍പാഡ് എന്ന ഫോണിന്‍റെ പുനര്‍നാമകരണം മാത്രമാണെന്ന പരാതിക്ക് ചുട്ട മറുപടിയാണ് "യുഫോറിയ" കാരണം പ്രധാനമന്ത്രിയുടെ "ഇന്ത്യയില്‍ നിര്‍മ്മിക്കുക" (Make in India) എന്ന ആപ്തവാക്യം പ്രാബല്യത്തില്‍ വരുത്തുന്ന കമ്പനികളില്‍ ഇടം നല്‍കുകയാണ് യുഫോറിയ എന്ന മോഡല്‍. (designed by YU asembled in India) എന്ന ടാഗ് ലൈന്‍ അഭിമാനത്തോടെയാണ് YU- CEO അവതരിപ്പിച്ചത്. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ വന്‍ കമ്പനികള്‍ തുടര്‍ന്ന് വന്നിരുന്ന ഇത്തരം ലോഞ്ച് ഇവന്‍റുകള്‍ കമ്പനിയുടെ ലക്ഷ്യവ്യപ്തി വ്യെക്തമാക്കുന്നു.
പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച യോഫോറിയ മെയ് 28 നു amazon.in വഴി വില്പനയ്ക്കെത്തും ഇതിനായ് രജിസ്റ്ററേഷന്‍ ആരംഭിച്ചു കഴിഞ്ഞു.
സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഫോണിന്‍റെ ഡിസൈന്‍ വളരെ മികച്ചതാണെന്ന് പറയാതെ വയ്യ. ഡ്യുവല്‍ സിം വര്‍ക്ക് ചെയ്യിക്കാവുന്ന ഫോണ്‍ 4G സങ്കേതം വരെ ഉള്‍ക്കൊള്ളുന്നു. 16 GB മെമ്മറിയുള്ള ഫോണില്‍ 32GB വരെയുള്ള കാര്‍ഡും വര്‍ക്ക് ചെയ്യും.
5" സ്ക്രീനില്‍ 720p എച് ഡി യാണ് ഡിസ്പ്ലേ. മുന്‍ഗാമിയെ പോലെ ആന്‍ഡ്രോയിഡ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സിയനാജന്‍ ഓ എസ് ആണ് യുഫോറിയയിലും.
5-inch IPS display, 1280 x 720 pixels, ~294 ppi, Corning Gorilla Glass 3
Android 5.0 Lollipop based CM 12 OS
64-bit Snapdragon 410 SoC, 1.2GHz quad-core CPU, Adreno 306 GPU
2GB DDR3 RAM
8-megapixel autofocus rear camera, 5-megapixel fixed focus front camera
16GB of internal storage, expandable with a microSD card (up to 32GB)
4G LTE (Cat.4), 3G HSPA+, Wi-Fi 802.11 b/g/n, Bluetooth 4.0 and dual SIM
Weight: 143 grams, Thickness: 8.25 mm
2,230 mAh battery
ഇതനകം തന്നെ വന്‍ പ്രതികരണമാണ് ഫെയ്സ്ബുക്ക് ട്വിറ്റെര്‍ തുടങ്ങിയ സോഷ്യല്‍ മാധ്യമങ്ങളില്‍ ഫോണിന് ലഭിച്ചുകൊണ്ടിരിക്കുന്നത് മെയ് 28 നു പുറത്തിറങ്ങിയ ശേഷമേ കൃത്യമായ ഉഭ്യോക്തൃ പ്രതികരണം ലഭിക്കുകയുള്ളൂ.

No comments:
Post a Comment