Thursday, 7 May 2015

മോഷ്ടാവ് അഥവാ കള്ളന്‍ അലെങ്കില്‍ ട്രൂകോളര്‍ !!!

പരിചയമില്ലാത്ത നമ്പരില്‍നിന്ന്‍ ഫോണ്‍ വരുന്നത് സര്‍വ്വ സാധാരണമാണ്, നമ്പരുകള്‍ സേവ് ചെയ്യാവുന്ന ഫോണുകളും അതിനു പുറമേ ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളില്‍ നിന്ന്‍ നമ്മുടെ സുഹൃത്ത് വലയം തിരഞ്ഞ് വിളിക്കുന്നത് തത്സമയം ആരാണെന്ന് കണ്ടുപിടിച്ചു തരുന്നത് വരെയെത്തി കാര്യങ്ങള്‍ എന്നാല്‍ "അതുക്കുംമേലെ" എന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അങ്ങനെ അതുക്കുംമേലെ എന്ന് ചിന്തിച്ചവരെല്ലാം ഉപയോഗിച്ചിട്ടുള്ള ഒരു ആപ്പ് ആണ് "ട്രൂകോളര്‍" അടിസ്ഥാനപരമായി ഈ ആപ്പ് ഒരു നുഴഞ്ഞുകയറ്റകാരനാണെങ്കിലും പല അത്യാവശ്യ അവസരങ്ങളിലും ഉപകാരിയുമാണ്. പരിചയമില്ലാത്ത നമ്പരില്‍നിന്നു ഫോണ്‍ വന്നാല്‍ അതാരാണെന്നു പറഞ്ഞുതരിക മാത്രമല്ല അവരെ ആവശ്യമെങ്കില്‍ ബ്ലോക്ക് ചെയ്യാനും, ഒപ്പം നമുക്ക് ആവശ്യമുള്ള ഒരാളുടെ നമ്പര്‍ തിരയുന്നതിനുമൊക്കെ ഈ ആപ്പ് അവസരം തരുന്നു. 
  പക്ഷെ എപോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ആപ്പിനു എങ്ങനെ എന്‍റെ സുഹൃത്തുക്കളുടെ എല്ലാം നമ്പര്‍ അറിയുന്നതെന് ? അല്ലെങ്കില്‍ ഇവെരെന്തിനാ ഇങ്ങനെ സേവനം ചെയ്യുന്നതെന്ന് ? ആ അതാണ്‌ കാര്യം... മോഷണമാണ് നല്ല അന്തസായിട്ട് കട്ടത് ! നിങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം നിങ്ങളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ മുഴുവന്‍ അരിച്ചു പെറുക്കാന്‍ തുടങ്ങും ഈ ആപ്പ്.

അതായത് നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഒരുവിധം എല്ലാ വിവരങ്ങളിലും അവന്‍ കൈകടത്തും. എന്നുവെച്ചാല്‍  നിങ്ങളുടെ ഫോണിളുള്ള ഫോട്ടോകള്‍ ഉള്‍പെടെ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശമാണ് നമ്മള്‍ കണ്ണുമടച്ച് കൊടുക്കുന്നത്. ഒന്നുകൂടി വിശദമാക്കാം നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ നിങ്ങളുടെ സുഹൃത്തിന്‍റെ പേരും ഫോട്ടോയും സഹിതം സേവ് ചെയ്തു അതിനു ശേഷം ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ചെയ്തു എന്നിരിക്കട്ടെ അടുത്ത നിമിഷം മുതല്‍ അവര്‍ നിങ്ങളുടെ കോണ്ടാക്റ്റ് നുഴഞ്ഞു കയറി ആവിവരം ഫോട്ടോ സഹിതം അവരുടെ സെര്‍വറില്‍ സൂക്ഷിക്കും, ഇനി... നിങ്ങളുടെ സുഹൃത്തിന്‍റെ നമ്പര്‍ സേവ് ചെയ്യാത്ത പക്ഷെ ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്ത എന്‍റെ ഫോണിലേക്ക് നിങ്ങളുടെ സുഹൃത്ത് വിളിക്കുന്നു അപ്പൊ തന്നെ ട്രൂകോളര്‍ അവരുടെ സര്‍വറില്‍ ശേഖരിച്ചു വച്ച നിങ്ങള്‍ കൊടുത്ത വിവരം എനിക്ക് കാണിച്ചു തരുന്നു, ഇപ്പൊ മനസിലാക്കവുന്നത്തെ ഉള്ളു അവര്‍ക്ക് എങ്ങനെ ഇത്രയും വിവരങ്ങള്‍ എങ്ങനെ കിട്ടുന്നു എന്ന്, ഒപ്പം ചിന്തികേണ്ട ഒരു കാര്യമുണ്ട്, നിങ്ങള്‍ നിങ്ങളുടെ ഭാര്യയുടെയോ മറ്റോ സ്വകാര്യമായ ഒരു ഫോട്ടോ സഹിതം സേവ് ചെയ്ത ഒരു കോണ്‍ടാക്റ്റ്‌ ഇവര്‍ ഇങ്ങനെ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നത്തെ കുറിച്ച്. അതായത് നിങ്ങളുടെ ഭാര്യ ഗ്യാസ് ബുക്ക്‌ ചെയ്യാന്‍ ഏജന്‍സിയില്‍ വിളിക്കുമ്പോ എജന്സികാരന്‍റെ ഫോണില്‍ "ചക്കരമോള്‍" കോളിംഗ് എന്ന് കാണിച്ചു ആ ഫോട്ടോയും കാണിക്കുന്ന ഒരു അവസ്ഥ. ട്രൂ കോളര്‍ ഒരു ഉദാഹരണം മാത്രമാണ് ഇത് പോലുള്ള എല്ലാ ആപ്പും ചെയ്യുന്നത് ഒന്ന് തന്നെയാണ്.

സൂക്ഷിച്ചാല്‍ ദുഖിക്കണ്ട !!!


No comments:

Post a Comment