സാൻഫ്രാൻസിസ്കോയിൽ, മെയ് 28, 29 തിയതികളിലായി നടക്കാനിരിക്കുന്ന ഗൂഗിളിന്റെ "I /O " സമ്മേളനത്തിൽ ഗൂഗിൾ അവരുടെ മൊബൈൽസോഫ്റ്റ് വെയർ ആയ ആൻഡ്രോയിഡിന്റെ എറ്റവും പുതിയ പതിപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് ഗൂഗിൾ ആൻഡ്രോയിഡ്പതിപ്പുകൾക്ക് പേരു നൽകുന്നത്. അതുകൊണ്ട് തന്നെ അവസാനം ഇറങ്ങിയ "LOLLIPOP " ന് ശേഷം ഇനി M ൽ തുടങ്ങുന്ന ഒരു പേരാണ് വരാനിരിക്കുന്നത് "Android M" എന്ന് ഇതിനോടകം തന്നെ സാങ്കേതിക വിദഗ്ദർ ചർച്ച ചെയ്തു തുടങ്ങിയ ഈ പതിപ്പിന്റെ പേര് "Marshmallow" അല്ലെങ്കിൽ "Macaroon" എന്നായിരിക്കാം എന്ന് സാങ്കേതികലോകം പ്രവചനം നടത്തി കഴിഞ്ഞു. എന്നാൽ ഗൂഗിൾ ഔദ്യോദികമായ പ്രഖ്യാപഞങ്ങൾ ഒന്നും ഇതേ സംബന്ധിച്ച് നടത്തിയിട്ടില്ലെങ്കിലും "I /O "സംബന്ധിച്ച വെബ്‌സൈറ്റിൽ "Android M" സമ്മേളനത്തിൽ അവതരിപ്പിക്കപെടും എന്ന് മനസിലാക്കാം. രണ്ടു ദിവസമായാണ് സമ്മേളനം നടക്കുന്നത് ഇതിന്റെ സമയ വിവരപട്ടികയിലാണ് "Android M" പരാമർശിച്ചിരിക്കുന്നത്. വളരെ സജ്ജീവമായിനിന്നു എല്ലാ വർഷവും പുതിയ പതിപ്പുകൾ പുറത്തിറക്കുന്നതിൽ ശ്രദ്ധാലുക്കളാണ് ഗൂഗിൾ, എന്നാൽ മുൻ പതിപ്പുകളൊട് താരതമ്യം ചെയ്താൽ വെറും 10 ശതമാനമാണ് ഇപ്പോഴത്തെ എറ്റവും പുതിയ പതിപ്പായ "Android V 5 Lollipop " നു ഇത് വരെ കൈവരിക്കാൻ സാധിച്ചത് എന്നിരുന്നാലും ഗൂഗിൾ "I /O " സമ്മേളനം സാങ്കേതിക ലോകം ഏറെ പ്രതീക്ഷയോടെകാത്തിരിക്കുകയാണ്. സമ്മേളനം ലോകം മുഴുവൻ കാണാൻ സൗകര്യമൊരുക്കുന്ന വെബ്‌കാസ്റ്റ് സൗകര്യവും ഗൂഗിൾ ഏർപ്പാടാക്കിയിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വെബ്കാസ്റ്റ് കാണാം. Live Web Cast
No comments:
Post a Comment