"ആപ്പിളിൽ മൂത്രമൊഴിക്കുന്ന ആൻഡ്രോയിഡ് റോബോട്ട്" ടെക് ലോകത്ത് വൻ വാർത്തയായിരിക്കുകയാണ്. കൊടിയ ശത്രുക്കളല്ലെങ്കിലും അത്ര നല്ല സൗഹൃദത്തിലൊന്നുമല്ല ആഗോള ടെക്നൊളജി ഭീമന്മാരായ ആപ്പിളും ഗൂഗിളും, പാറ്റന്റുകളുടെ പേരിൽ ഒരുപാട് നിയമയുദ്ധങ്ങൾ പരസ്പരം നടത്തിയിട്ടുണ്ട് ഇരുവരും, എന്നാൽ വളരെ വിചിത്രമായ ഒരു വിവാദമാണ് പുതുതായി ഇവരെ സംബന്ധിച്ച് വന്നിരിക്കുന്നത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് മൊബൈൽ ഓസിന്റെ ചിഹ്നമായ ആൻഡ്രോയിഡ് റോബൊട്ട് ആപ്പിളിന്റെ ചിഹ്നത്തിൽ മൂത്രമൊഴിക്കുന്ന ഒരു ചിത്രം പുറത്ത് വന്നിരിക്കുന്നു.. അതും ഗൂഗ്ളിന്റെ മാപ്പ് സേവനമായ ഗൂഗിൾ മാപ്പിൽ തന്നെയാണ് ഇത്തരമൊരു പിഴവു സംഭവിച്ചിരിക്കുന്നത്. 33°30'52.5"N 73°03'33.2"E എന്ന ഭാഗത്താണ് ഇതു കണ്ടെത്തിയത്. ഗൂഗിൾ ഇത് സ്ഥിരീകരിക്കുകയും ഉടൻ തന്നെ മാപ്പ് പരിഷ്കരിക്കുകയും ചെയ്തു. ഔദ്യൊദിക വിശദീകരണമനുസരിച്ച്, ഗൂഗീൾ മാപ്പ് ഉപയോക്താക്കൾക്ക് മാപ്പിൽ വിവരങ്ങൾ ചേർക്കനുള്ള സാധ്യത മുതലെടുത്താണ്
ഇത്തരമൊരു ചിത്രം കൂട്ടിചേർതിരിക്കുന്നത്. ഗൂഗിളിന്റെ വിശദ പരിശോധനയ്ക്ക് ശേഷമേ ഒരോ കൂട്ടിചേർക്കലും പൊതുവായ പ്രസിധീകരണം നടത്തുകയുള്ളു എന്ന ഗൂഗിളിന്റെ നയം പൊള്ളയാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് സാങ്കേതിക കുതുകികൾ വിലയിരുത്തുന്നു. ആപ്പിൾ ഇതുമായി ബന്ധപെട്ട് ഒരു അഭിപ്രായവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

No comments:
Post a Comment