Saturday, 14 November 2015

🌟🔆💡🔅മൊബൈൽ നുറുങ്ങുകൾ🔅💡🔆🌟 3G Data Only

കേരളത്തിലേ മിക്ക ടൗണുകളിലും ഇന്നു 4ജി വരെ ഉള്ള സങ്കേതങ്ങൾ ലഭ്യമായി തുടങ്ങി എങ്കിലും 3ജി പോലും സ്ഥിരതയോടെ കിട്ടുന്ന ഒരു അവസ്ഥ നമുക്കില്ല... 
മൊബൈൽ ഡാറ്റ വഴി ഇന്റെർനെറ്റ് ഉപയോഗിക്കുന്നർ നേരിടുന്ന ഒരു പ്രശ്നമാണ് നെറ്റ്‌വർക്ക് 3ജി യിൽനിന്നും 2ജി യിലേക്കും തിരിച്ചും സ്വമേധയാ മാറ്റപ്പെടുന്ന ഒരു പ്രശ്നം ചില ആൻഡ്രോയിഡുകളിൽ ഇത് നേരിട്ട് നെറ്റ് വർക്ക് സെറ്റിങ്ങസിൽ 3G Only എന്ന് സെറ്റ് ചെയ്ത്, പരിഹരിക്കാമെങ്കിലും ചിലവയിൽ 3G only എന്ന സെറ്റിംഗ് ഉണ്ടാവില്ല അപ്പൊഴാണ് നാം ഈ പറഞ്ഞ പ്രശ്നം അനുഭവിക്കുന്നത്, അതിനുള്ള പരിഹാരമാണ് ഇവിടെ നിർദ്ദേശിക്കുന്നത്.
നിങ്ങളുടെ ഫോൺ ഡയലറിൽ *#*#4636#*#* എന്ന് ഡയൽ ചെയ്യുക , അപ്പൊ Phone info എന്ന മെനു കിട്ടും > phone information> Set preferred network> wcdma only. എന്നു തിരഞ്ഞെടുക്കുക. തിരിച്ച് 2ജി യിലേക്ക് മാറ്റാൻ ഫോൺ സെറ്റിംഗ്സ്സിൽ പോയി 2ജി ആക്കിയാൽ മതിയാവും.
*****ശ്രദ്ധിക്കുക *#*#4636#*#* കിട്ടുന്ന മെനുവിൽ മറ്റൊരുപാട് സെറ്റിങ്ങ്സ് ഉണ്ട്, ഫോണിന്റെ പ്രവർത്തന ക്ഷമത പരീക്ഷിക്കുന്നതുൾപ്പെടെ, കൃത്യമായി അറിയാമെങ്കിൽ മാത്രം അവ പരീക്ഷിക്കുക.******

No comments:

Post a Comment